Vinayan - Director of Super Star Ft Madanlal
'' മോഹന്ലാലിന്റെ രൂപമുള്ള മദന്ലാലിനെ നായകനാക്കി മലയാള സിനിമയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകൊണ്ടായിരുന്നു 'വിനയന്‍ '
എന്ന ഇലക്ട്രിസിറ്റി ജീവക്കാരന്‍
1990ല്‍ 'സൂപ്പര്സ്റ്റാര്' എന്നചിത്രവുമായി ഇറങ്ങിതിരിച്ചത്. രണ്ടര പതിറ്റാണ്ടു പിന്നിടുന്ന കലാ കരിയറില്‍ കോമഡിയും ,ആക്ഷനും , ഹൊററും , ഫാമിലി യും ഒപ്പം ആത്മ 'ധൈര്യ'വും ഒരേ പോലെ വഴങ്ങുന്ന 'ഒറ്റയാനെ' ന്നോണം 'വിനയനെ' മലയാള സിനിമ ചര്ച്ചചെയ്തുകൊണ്ടേയിരിക്കുന്നു .
5വര്ഷം ഹിറ്റുകള്ഒന്നും നല്‍കാതെ പ്രേക്ഷകര്‍ എഴുതിതള്ളാന്‍ തുടങ്ങുമ്പോയായിരുന്നു 95ല്‍ 'ശിപായിലഹള' എന്ന സര്പ്രൈസ് ഹിറ്റുമായ് വന്നു മലയാളസിനിമയുടെ വേറിട്ട വാര്ത്തകളുടെ ഉറവയായി മാറിയത് . ദിലീപിനെ ജനകീയനാക്കുന്നതിലും കലാഭവന്മണിയിലെ നടനെ തിരിച്ചറിയുന്നതിനും 'വിനയന്‍' ചിത്രങ്ങള്‍ മുഖ്യപങ്ക്കു വഹിച്ചിട്ടുണ്ട്.മലയാള സിനിമയുടെ മികച്ച ഹൊറര്‍ ചിത്രങ്ങളുടെ കൂട്ടത്തില്‍ വിനയന്റെ 'ആകാശഗംഗ'യും സ്ഥാനം പിടിക്കുന്നു.300ക്കുള്ളമ്മാരെ അണിനിരത്തി 'അജയനെ' ഗിന്നസ്സ് ബുക്കിലേക്ക് പറഞ്ഞുവിട്ട 'അത്ഭുത ദീപും , റുമേനിയന്‍ 'ഡ്രാക്കുള' കോട്ടയിലേക്ക് മലയാളിയെ കൈ പിടിച്ചു ആനയിച്ചതും ഭയപ്പെടുത്തിയതും 'വിനയന്‍' എന്ന സംവിധായകന്റെ വേറിട്ട ചിന്താതലങ്ങളായിരുന്നു.
©metromatinee.com
©metromatinee.com
Follow us in Facebook : https://www.facebook.com/live.metromatinee
Follow us in Twitter : https://twitter.com/ metromatinee
Download FREE Android APP : http://goo.gl/Jt59yW
Download FREE iPhone/iPad APP :http://goo.gl/80c1sq
Comments
Post a Comment