Makaramanju movie Review.
Makaramanju Movie Review. എണ്ണി നോക്കി കൃത്യം അഞ്ചു പേര്. മകരമഞ്ഞ് കാണാന് തിയേറ്ററിലെ ബാല്ക്കണിയില് ഇരുന്ന ആ അഞ്ചു പേരില് ഒരാള് ഞാനാണ്..സന്തോഷമായി...:) മറ്റുള്ളവരുടെ അസ്വസ്ഥതകളും പരിഭവവും ഓരിയിടലും കേള്ക്കാതെ ഒരു നല്ല ചിത്രം കാണാം എന്ന് മനസ്സ് പറഞ്ഞു. ഇരുളില്., സിനിമ., അല്ല ഒരു ലോകം തുറക്കപ്പെട്ടു..വിചിത്രമായ പറഞ്ഞറിയിക്കാന് പറ്റാത്ത ആരിലൂടെയോക്കെയോ ഒഴുകി നടക്കുന്ന ഒരു മകരമഞ്ഞ് പോലെ ഉള്ളം കുളിര്ന്നു.. ഒരു ചിത്രകാരന് വരയ്ക്കുമ്പോള് അശ്ലീലതോടെ ഒരു നിമിഷം തന്റെ ച്ചായ രൂപത്തെ നോക്കി കണ്ടാല് അവനതു മുഴുവനാക്കാന് കഴിയില്ല..അതിലുള്ള ദൈവികഭാവം അനുഭവിക്കാന് കഴിയില്ല..അത് പോലെയാണ് ഈ ചിത്രവും..അശ്ലീലതയുടെ നിറക്കൂട്ടുകള് വളരെയധികമെങ്കിലും അവയിലൊക്കെ രവിവര്മയുടെ നിറം വന്നു മൂടുമ്പോള് എല്ലാം മറക്കുന്നു.. "ഞാന് ഒരു പാട് ആത്മ സങ്കര്ഷങ്ങളിലൂടെയാണ് ഒരു ചിത്രം പൂര്ത്തിയാക്കുന്നത്...എന് നെ ഒരു പാട് പേര് പ്രശംസയാല് മൂടുന്നു ,എന്നാല് അതിലേറെ ശത്രുക് കളുമുണ്ട് ഞാനത് മനസ്സിലാക്കുന്നു..രാജവംശമാ ണെങ്കിലും ജീവിതത്തില് ഒരു പാട് സംകീര്ണതകളിലൂടെ സഞ്...