Prem Nazir Evergreen Malayalam Super Star
നാലോളം പതിറ്റാണ്ട് മലയാള സിനിമയുടെ മേല്‍വിലാസമായിരുന്നു, 'പ്രേംനസീര്‍' എന്ന ആള്‍ ടൈം സൂപ്പര്‍സ്റ്റാര്‍. 1951ലെ ത്യാഗസീമയാണ് അബ്ദുള്‍ഖാദര്‍ എന്ന ചിറയിന്‍കീഴ്‌ക്കാരന്‍ ആദ്യം അഭിനയിച്ച ചിത്രം. 1952ല്‍ പുറത്തുവന്ന 'മരുമകള്‍' ആയിരുന്നു ആദ്യം റിലീ സ് ചെയ്ത ചിത്രം. അബ്ദുള്‍ഖാദര്‍ എന്ന പേരിനെ 'പ്രേം നസീര്‍' എന്നാക്കി മാറ്റിയത് 'തിക്കുറിശ്ശി' സുകുമാരന്‍ നായര്‍ ആയിരുന്നു. ഒരു കാലഘട്ടത്തിന്റെ മലയാളികളുടെ മനസ്സിലെ പുരുഷസങ്കല്‍പ്പങ്ങളുടെ സാക്ഷാത്കാരമായിരുന്നു പ്രേംനസീറിന്റെ കഥാപാത്രങ്ങള്‍. ഗാനഗന്ധര്‍വന്‍ 'യേശുദാസും, പ്രേം നസീറും, ഒന്നിച്ചപ്പോയെല്ലാം മലയാള 'സംഗീത' ചരിത്രത്തിലെ അനശ്വരഗാനങ്ങളായിരുന്നു പിറവിയെടുത്തത് . ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായകനായ ലോകറെക്കോര്‍ഡ് .ഒരു നായികയോടൊപ്പം [ഷീല] 130ചിത്രങ്ങളില്‍ നായകനായ റെക്കോര്‍ഡ് . ഒരുവര്‍ഷം തുടര്‍ച്ചയായി 39 ചിത്രങ്ങളില്‍ നായകനായി അഭിനയിച്ച റെക്കോര്‍ഡ് . ഒരു സംവിധായകന്‍റെ[ശശികുമാര്‍] 85ചിത്രങ്ങളില്‍ നായകനായ റെക്കോര്‍ഡ്. 1966ലെ 'കുഞ്ഞാലിമരക്കാര്‍' മുതല്‍ 1983ലെ 'ജസ്റ്റിസ് രാജ...