Prem Nazir Evergreen Malayalam Super Star

നാലോളം പതിറ്റാണ്ട് മലയാള സിനിമയുടെ മേല്‍വിലാസമായിരുന്നു, 'പ്രേംനസീര്‍' എന്ന ആള്‍ ടൈം സൂപ്പര്‍സ്റ്റാര്‍.

1951ലെ ത്യാഗസീമയാണ് അബ്ദുള്‍ഖാദര്‍ എന്ന ചിറയിന്‍കീഴ്‌ക്കാരന്‍ ആദ്യം അഭിനയിച്ച ചിത്രം. 1952ല്‍ പുറത്തുവന്ന 'മരുമകള്‍' ആയിരുന്നു ആദ്യം റിലീസ് ചെയ്ത ചിത്രം. അബ്ദുള്‍ഖാദര്‍ എന്ന പേരിനെ 'പ്രേം നസീര്‍' എന്നാക്കി മാറ്റിയത് 'തിക്കുറിശ്ശി' സുകുമാരന്‍ നായര്‍ ആയിരുന്നു. ഒരു കാലഘട്ടത്തിന്റെ മലയാളികളുടെ മനസ്സിലെ പുരുഷസങ്കല്‍പ്പങ്ങളുടെ സാക്ഷാത്കാരമായിരുന്നു പ്രേംനസീറിന്റെ കഥാപാത്രങ്ങള്‍. ഗാനഗന്ധര്‍വന്‍ 'യേശുദാസും, പ്രേം നസീറും, ഒന്നിച്ചപ്പോയെല്ലാം മലയാള 'സംഗീത' ചരിത്രത്തിലെ അനശ്വരഗാനങ്ങളായിരുന്നു പിറവിയെടുത്തത് . ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായകനായ ലോകറെക്കോര്‍ഡ് .ഒരു നായികയോടൊപ്പം [ഷീല] 130ചിത്രങ്ങളില്‍ നായകനായ റെക്കോര്‍ഡ് . ഒരുവര്‍ഷം തുടര്‍ച്ചയായി 39 ചിത്രങ്ങളില്‍ നായകനായി അഭിനയിച്ച റെക്കോര്‍ഡ് . ഒരു സംവിധായകന്‍റെ[ശശികുമാര്‍] 85ചിത്രങ്ങളില്‍ നായകനായ റെക്കോര്‍ഡ്. 1966ലെ 'കുഞ്ഞാലിമരക്കാര്‍' മുതല്‍ 1983ലെ 'ജസ്റ്റിസ് രാജ'വരെ 34ഓളം ഡബിള്‍ റോളുകള്‍. 1971ലെ 'എറണാകുളംജംഗ് ഷന്‍', 1972ല്‍ പുഷ്പാഞ്ജലി, 1984ല്‍'അമ്മേനാരായണ' തുടങ്ങി 3ത്രിബിള്‍ റോളുകള്‍.37 ത്മിഴ് ചിത്രങ്ങള്‍, 7തെലുങ്ക് ചിത്രങ്ങള്‍ ,2കന്നഡ ചിത്രം, തുടങ്ങി ഒട്ടനവധി തകര്‍ക്കപ്പെടാന്‍ കഴിയാത്ത റെക്കോര്‍ഡ്‌കള്‍ ബാക്കി വെച്ചായിരുന്നു, മലയാള സിനിമയുടെ നിത്യ വസന്തവും, നിത്യ ഹരിത നായകനുമായ " പ്രേംനസീര്‍ " മണ്മറഞത്

© metromatinee.com

Follow us in Facebook : https://www.facebook.com/live.metromatinee
Follow us in Twitter : https://twitter.com/metromatinee
Download FREE Android APP : http://goo.gl/Jt59yW
Download FREE iPhone/iPad APP :http://goo.gl/80c1sq

Visit : www.metromatinee.com

Comments

Popular posts from this blog

100 Super Hit Dialogues of Salim Kumar