Rahman Romantic Hero of 1980s Malayalam Cinema
എണ്‍പതുകളുടെ മദ്ധ്യത്തില്‍ , മലയാള സിനിമയുടെ വിജയ സൂത്ര വാക്യങ്ങളുടെ പരിപൂര്‍ണത ' റഹ്മാന്‍' എന്ന നര്‍ത്തകനായ നടനായിരുന്നു എന്ന് നമുക്ക് അര്‍ത്ഥ ശങ്കയില്ലാതെ തന്നെ പറയാം. മലയാളിയുടെ മനസ്സില്‍ ഇന്നും മാഞ്ഞു പോവാതെ നിലനില്‍ക്കുന്ന ഒട്ടനവധി ചിത്രങ്ങളുടെ വിജയം ഈ നടനും കൂടി അവകാശപെടാവുന്നതാണ് . മണ്മറഞ്ഞ അതുല്യ പ്രതിഭ 'പദ്മരാജന്‍റെ 'കൂടെവിടെ' എന്ന സിനിമയിലൂടെ അരങ്ങേറിയ കൗമാരക്കാരനായ റഹ്മാനെ , അക്കാലത്തെ പ്രേകഷകരും , മാധ്യമങ്ങളും ചോക്ലേറ്റു നായകനെന്നും, റോമിയോ വെന്നും , രോമാഞ്ചമെന്നും, പറഞ്ഞും പാടിയും വാഴ്ത്തിയും മുഖ്യധാരാ സിനിമയുടെ അഭിവാജ്യ സാന്നിധ്യമാക്കി മാറ്റി. ''മമ്മൂട്ടിയും മോഹന്‍ലാലും പോലും മുഖത്തു ച്ഛായവും തേച്ചു മണിക്കൂറുകളോളം റഹ്മാനെ കാത്തിരുന്ന ചരിത്രം മലയാള സിനിമക്കുണ്ട് . കാരണം, ഒരേസമയം അഞ്ചും ആറും ചിത്രങ്ങള്‍ റഹ്മാനെ കാത്തിരിക്കുന്നുണ്ടാവും. റഹ്മാന്‍ എന്ന സുന്ദരമായ ചോക്ലേറ്റ് ' ഡാന്‍സറെ' കാണുവാന്‍ നൂറോളം വരുന്ന കോളേജ് കുമാരികള്‍ ഭക്ഷണം പോലും കഴിക്കാതെ ഒരു സിനിമയുടെ സെറ്റില്‍ പകലന്തിയോളം ഇരുന്നതായി മണ്മറഞ്ഞ സംവിധായകന്‍ "ജ...