Posts

Showing posts with the label Actor

Prem Nazir Evergreen Malayalam Super Star

Image
നാലോളം പതിറ്റാണ്ട് മലയാള സിനിമയുടെ മേല്‍വിലാസമായിരുന്നു, 'പ്രേംനസീര്‍' എന്ന ആള്‍ ടൈം സൂപ്പര്‍സ്റ്റാര്‍. 1951ലെ ത്യാഗസീമയാണ് അബ്ദുള്‍ഖാദര്‍ എന്ന ചിറയിന്‍കീഴ്‌ക്കാരന്‍ ആദ്യം അഭിനയിച്ച ചിത്രം. 1952ല്‍ പുറത്തുവന്ന 'മരുമകള്‍' ആയിരുന്നു ആദ്യം റിലീ സ് ചെയ്ത ചിത്രം. അബ്ദുള്‍ഖാദര്‍ എന്ന പേരിനെ 'പ്രേം നസീര്‍' എന്നാക്കി മാറ്റിയത് 'തിക്കുറിശ്ശി' സുകുമാരന്‍ നായര്‍ ആയിരുന്നു. ഒരു കാലഘട്ടത്തിന്റെ മലയാളികളുടെ മനസ്സിലെ പുരുഷസങ്കല്‍പ്പങ്ങളുടെ സാക്ഷാത്കാരമായിരുന്നു പ്രേംനസീറിന്റെ കഥാപാത്രങ്ങള്‍. ഗാനഗന്ധര്‍വന്‍ 'യേശുദാസും, പ്രേം നസീറും, ഒന്നിച്ചപ്പോയെല്ലാം മലയാള 'സംഗീത' ചരിത്രത്തിലെ അനശ്വരഗാനങ്ങളായിരുന്നു പിറവിയെടുത്തത് . ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായകനായ ലോകറെക്കോര്‍ഡ് .ഒരു നായികയോടൊപ്പം [ഷീല] 130ചിത്രങ്ങളില്‍ നായകനായ റെക്കോര്‍ഡ് . ഒരുവര്‍ഷം തുടര്‍ച്ചയായി 39 ചിത്രങ്ങളില്‍ നായകനായി അഭിനയിച്ച റെക്കോര്‍ഡ് . ഒരു സംവിധായകന്‍റെ[ശശികുമാര്‍] 85ചിത്രങ്ങളില്‍ നായകനായ റെക്കോര്‍ഡ്. 1966ലെ 'കുഞ്ഞാലിമരക്കാര്‍' മുതല്‍ 1983ലെ 'ജസ്റ്റിസ് രാജ...

Rahman Romantic Hero of 1980s Malayalam Cinema

Image
എണ്‍പതുകളുടെ മദ്ധ്യത്തില്‍ , മലയാള സിനിമയുടെ വിജയ സൂത്ര വാക്യങ്ങളുടെ പരിപൂര്‍ണത ' റഹ്മാന്‍' എന്ന നര്‍ത്തകനായ നടനായിരുന്നു എന്ന് നമുക്ക് അര്‍ത്ഥ ശങ്കയില്ലാതെ തന്നെ പറയാം.  മലയാളിയുടെ മനസ്സില്‍ ഇന്നും മാഞ്ഞു പോവാതെ നിലനില്‍ക്കുന്ന ഒട്ടനവധി ചിത്രങ്ങളുടെ വിജയം ഈ നടനും കൂടി അവകാശപെടാവുന്നതാണ് . മണ്മറഞ്ഞ അതുല്യ പ്രതിഭ 'പദ്മരാജന്‍റെ 'കൂടെവിടെ' എന്ന സിനിമയിലൂടെ അരങ്ങേറിയ കൗമാരക്കാരനായ റഹ്മാനെ , അക്കാലത്തെ പ്രേകഷകരും , മാധ്യമങ്ങളും ചോക്ലേറ്റു നായകനെന്നും, റോമിയോ വെന്നും , രോമാഞ്ചമെന്നും, പറഞ്ഞും പാടിയും വാഴ്ത്തിയും മുഖ്യധാരാ സിനിമയുടെ അഭിവാജ്യ സാന്നിധ്യമാക്കി മാറ്റി. ''മമ്മൂട്ടിയും മോഹന്‍ലാലും പോലും മുഖത്തു ച്ഛായവും തേച്ചു മണിക്കൂറുകളോളം റഹ്മാനെ കാത്തിരുന്ന ചരിത്രം മലയാള സിനിമക്കുണ്ട് . കാരണം, ഒരേസമയം അഞ്ചും ആറും ചിത്രങ്ങള്‍ റഹ്മാനെ കാത്തിരിക്കുന്നുണ്ടാവും. റഹ്മാന്‍ എന്ന സുന്ദരമായ ചോക്ലേറ്റ് ' ഡാന്‍സറെ' കാണുവാന്‍ നൂറോളം വരുന്ന കോളേജ് കുമാരികള്‍ ഭക്ഷണം പോലും കഴിക്കാതെ ഒരു സിനിമയുടെ സെറ്റില്‍ പകലന്തിയോളം ഇരുന്നതായി മണ്മറഞ്ഞ സംവിധായകന്‍ "ജ...