Anjali Menon Film Director , Script Writer from Kozhikode
പഴയമയുടെ വീട്ടു നൊമ്പരങ്ങളെ 'മഞ്ചാടിക്കുരു വിനുള്ളിലേക്ക് ആവാഹിച്ചു കഥയും , തിരകഥയും, സംവിധാനവും , നിര്‍മ്മാണവും , സ്വയം നിര്‍വ്വഹിച്ചു മലയാള സിനിമയുടെ മറന്നുപോയ ഒരു കാലഘട്ടത്തിന്‍റെ ഓര്‍മകളെ പുനരവതരിപ്പിച്ചു കൊണ്ടായിരുന്നു ' കോഴിക്കോട് ' സ്വദേശി ' അഞ്ജലിമേനോന്‍' സിനിമാലോകത്തേക്ക് കടന്നുവരുന്നത് . ആദ്യ ചിത്രത്തിലൂടെ തന്നെ 2009ല്‍ ന്യൂയോര്‍ക്കില്‍ വെച്ചു നടന്ന സൌത്ത് ഏഷ്യന്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ 5സുപ്രധാന അവാര്‍ഡുകള്‍ നേടി കൊണ്ടായിരുന്നു ' മഞ്ചാടിക്കുരു 'പ്രതിഭയുടെകരുത്തുതെളിയിച്ചത് . ദുബായിലും കോഴിക്കോടുമായി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു 97ല്‍ ദൂരദര്‍ശനില്‍ ടെലിഫിലിം , ഡോക്യ...