Makaramanju movie Review.

 

Makaramanju Movie Review.

























എണ്ണി നോക്കി കൃത്യം അഞ്ചു പേര്‍. മകരമഞ്ഞ് കാണാന്‍ തിയേറ്ററിലെ ബാല്‍ക്കണിയില്‍ ഇരുന്ന ആ അഞ്ചു പേരില്‍ ഒരാള്‍ ഞാനാണ്..സന്തോഷമായി...:) മറ്റുള്ളവരുടെ അസ്വസ്ഥതകളും പരിഭവവും ഓരിയിടലും കേള്‍ക്കാതെ ഒരു നല്ല ചിത്രം കാണാം എന്ന് മനസ്സ് പറഞ്ഞു.
ഇരുളില്‍., സിനിമ., അല്ല ഒരു ലോകം തുറക്കപ്പെട്ടു..വിചിത്രമായ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ആരിലൂടെയോക്കെയോ ഒഴുകി നടക്കുന്ന ഒരു മകരമഞ്ഞ് പോലെ ഉള്ളം കുളിര്‍ന്നു..
ഒരു ചിത്രകാരന്‍ വരയ്ക്കുമ്പോള്‍ അശ്ലീലതോടെ ഒരു നിമിഷം തന്‍റെ ച്ചായ രൂപത്തെ നോക്കി കണ്ടാല്‍ അവനതു മുഴുവനാക്കാന്‍ കഴിയില്ല..അതിലുള്ള ദൈവികഭാവം അനുഭവിക്കാന്‍ കഴിയില്ല..അത് പോലെയാണ് ഈ ചിത്രവും..അശ്ലീലതയുടെ നിറക്കൂട്ടുകള്‍ വളരെയധികമെങ്കിലും അവയിലൊക്കെ രവിവര്‍മയുടെ നിറം വന്നു മൂടുമ്പോള്‍ എല്ലാം മറക്കുന്നു..


"ഞാന്‍ ഒരു പാട് ആത്മ സങ്കര്‍ഷങ്ങളിലൂടെയാണ് ഒരു ചിത്രം പൂര്‍ത്തിയാക്കുന്നത്...എന്നെ ഒരു പാട് പേര്‍ പ്രശംസയാല്‍ മൂടുന്നു ,എന്നാല്‍ അതിലേറെ ശത്രുക്കളുമുണ്ട് ഞാനത് മനസ്സിലാക്കുന്നു..രാജവംശമാണെങ്കിലും ജീവിതത്തില്‍ ഒരു പാട് സംകീര്‍ണതകളിലൂടെ സഞ്ചരിച്ചാണ് ഞാന്‍ ചിത്രകാരനായത് എന്നെ കീഴടക്കാന്‍ ആര്‍ക്കുമാവില്ല."..രവിവര്‍മയായി അഭിനയിച്ച സന്തോഷ്‌ ശിവനും അദ്ദേഹത്തിന് ശബ്ദം നല്‍കിയ ബിജുമേനോനും മനസ്സില്‍ നിന്നും മായുന്നില്ല അത്ര ഭദ്രമാണ് തിരകഥയും. 
"സ്ത്രീകളെ അവരുടെ ചിത്രങ്ങള്‍ വരച്ചു നിങ്ങള്‍ പാട്ടിലാക്കുന്നു..വേശ്യകളും വിധവകളും നിങ്ങളുടെ ചിത്രങ്ങളുടെ മാതൃക രൂപമാവുന്നു..നിങ്ങളെ രാജ്യം സംശയിക്കുന്നു "..ഈ വിധമുള്ള ആരോപണങ്ങള്‍ നേരിട്ട വലിയ ചിത്രകാരന്റെ ആത്മ സങ്കര്‍ഷങ്ങള്‍ മണിക്കൂറുകളുടെ പരിമിതികളില്‍ നിന്ന് കൊണ്ട് ഭംഗിയുള്ള സിനിമയായി ഒരുക്കിയടുത്ത ലെനിന്‍ രാജേന്ദ്രന്‍ എന്ന സംവിധായകന്‍ നമ്മുടെ അഭിമാനമാണ്. 
കാര്‍ത്തിക എന്ന നടിയുടെ അഭിനയവും രൂപഭംഗിയും വേണ്ടുവോളം ചൂഷണം ചെയ്ത ഈ ചിത്രം നല്ലൊരു അഭിനേത്രിയെ കൂടി മലയാള സിനിമയ്ക്ക്‌ വാഗ്ദാനം നല്‍കിയിരിക്കുന്നു..(വിലക്ക് ഭ്രാന്തു തലയ്ക്കു പിടിച്ച നിര്‍മാതാക്കളുടെ ഇടയില്‍ ഈ വാഗ്ദാനത്തിനു പ്രസക്തിയുണ്ടോ എന്നറിയില്ല ). 
ഈ സിനിമയില്‍ ലെനിന്‍ രാജേന്ദ്രന്‍ ചെയ്ത രചന വൈഭവം പ്രശംസനീയമാണ്..വാക്കുകളിലൂടെ ഒരു ചരിത്രം തന്നെ പറയുക ചെറിയ ഷോട്ടിലൂടെ ഒരു കാലഘട്ടത്തെ തന്നെ സൂചിപ്പിക്കുക..അഭിനന്ദനീയം!
ഇതിന്റെ സംഗീതമാണ് മറ്റൊരു പ്രത്യേകത അത് ഒരു കാന്‍വാസിലൂടെ നിറങ്ങള്‍ ഒഴുകിയിറങ്ങുന്ന പോലെയാണ്..
തപസ്സിനെക്കാള്‍ ശക്തിയുള്ള കര്‍മത്തിന് അധിപനായ പുരൂരവസ്സിനെ വശീകരിക്കാന്‍ വന്ന ഉര്‍വശിക്ക് ഇടിമിന്നലിന്റെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ നഗ്നത കാണാന്‍ ഇടവന്നതിലൂടെ ശാപമോക്ഷം കിട്ടുകയും ദേവന്‍മാരുടെ ചതിയാല്‍ നഷ്ട്ടപെട്ട ഗോക്കളും ,വിട പറഞ്ഞു പോകുന്ന ഉര്‍വശിയെയും വേദനയോടെ നോക്കി നില്‍ക്കുന്ന പുരുരവസ്സിനെയും രവിവര്‍മയ്ക്ക് ഒരു പാട് പ്രതിസന്ധികള്‍ക്കിടയിലും തന്‍റെ ചിത്രമെഴുത്തിലൂടെ കാന്‍ വാസിലേക്ക് പൂര്‍ത്തിയാകാന്‍ കഴിയുമോ എന്നതാണ് റിയാലിടിയും ഫാന്‍ടസിയും ഇടകലര്‍ന്ന ഈ ചിത്രത്തിന്റെ കഥാന്ത്യം. 
പടം കഴിഞ്ഞിറങ്ങിയപ്പോള്‍ അപരിചിതരായ ഞങ്ങള്‍ അഞ്ചു പേരെ ബാല്‍ക്കണിയില്‍ ഒറ്റയ്ക്കിരുത്തിയ പ്രബുദ്ധരും ബുദ്ധിജീവികളെന്നും സ്വയം നടിക്കുന്ന മലയാളി പ്രേക്ഷകന്‍റെ മുഖമോര്‍ത്തു ഞാനൊന്നു കാര്‍കിച്ചു തുപ്പി.. സദയം ക്ഷമിക്കുക...



അനില്‍. ബി.

http://www.facebook.com/profile.php?id=100000511600691 

for More MAKARAMANJU MOVIE REVIEWS click here Also Post your Reviews Here

http://www.metromatinee.com/Review/Makaramanju%20Review.-129-1

Comments

Popular posts from this blog

100 Super Hit Dialogues of Salim Kumar

Baby Shalini the Mammaatty Kuttiyamma of 1983