Vayalar Ramavarma , Devarajan Master , K J Yesudas - Legends of Malayalam Film Songs


മലയാള ഗാനാസ്വാദകരുടെ ഹൃദയത്തില്‍ മരണമില്ലാത്ത മധുരഗാനങ്ങളുടെ പൂമഴ പെയ്യിച്ച ത്രിമൂര്‍ത്തികളായിരുന്നു , വയലാര്‍, ജി . ദേവരാജന്‍ , യേശുദാസ് കൂട്ട് കെട്ട്. സംഗീതാസ്വാദകരുടെ മനസ്സ് നിറച്ചുകൊണ്ട് ഇന്നും തോരാതെ പെയ്യുന്നത് , മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടങ്ങളുടെ നെറുകയില്‍ തിളങ്ങിയ ഗാനരത്നങ്ങളായിരുന്നു. 1962ല്‍ പുറത്തുവന്ന ''ഭാര്യ '' എന്ന ചിത്രത്തിലെ മനോഹരഗാനങ്ങളോട് കൂടിയായിരുന്നു , ഈ കൂട്ട് കെട്ടിനെ മലയാളികള്‍ മനസ്സാ വരിച്ചത്‌ . പാട്ടുപെട്ടികളില്‍ നിന്ന് ,ഗ്രാമഫോണിലേക്ക് , ഗ്രാമഫോണില്‍ നിന്ന് ടേപ്പ് റിക്കാര്‍ഡറിലേക്ക് , കാല പരിണാമങ്ങള്‍കൊപ്പം ആ ഗാനവീചികളും ഒഴുകികൊണ്ടിരിക്കുന്നു .അച്ഛനും ബാപ്പയും , നദി , ത്രിവേണി , തോക്കുകള്‍ കഥപറയുന്നു , പഞ്ചവന്‍ കാട് , അഗ്നി പരീക്ഷ , കാവാലം ചുണ്ടന്‍ , ആരോമലുണ്ണി , നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി , തുടങ്ങിയ എണ്ണിയാല്‍ ഒടുങ്ങാത്ത ചിത്രങ്ങളിലൂടെ പരന്ന മലയാളനാടിന്റെ സുകന്ധം , ചലച്ചിത്ര ഗാനശാഖയില്‍ ക്ലാവ് പിടിക്കാത്ത തെളിമയുടെ പകലിരവുകള്‍ പോലെ ഇന്നും ഉദിച്ചുനില്‍ക്കുന്നു . 

© metromatinee.com

Follow us in Facebook : https://www.facebook.com/live.metromatinee
Follow us in Twitter : https://twitter.com/metromatinee
Download FREE Android APP : http://goo.gl/Jt59yW
Download FREE iPhone/iPad APP :http://goo.gl/80c1sq

Visit : www.metromatinee.com

Comments

Popular posts from this blog

100 Super Hit Dialogues of Salim Kumar