K G George Legend Film Maker

'മമ്മൂട്ടിയുടെ ചരിത്രം പറയുമ്പോൾ  നമ്മൾ ആദ്യം   'കെ ജി ജോര്‍ജ്' എന്ന സംവിധായകനിലൂടെയും സഞ്ചരിക്കേണ്ടി വരും . ' മമ്മൂട്ടി യുടെ നടന കരിയറിനെ ഉഴുതു മറിച്ച രണ്ടു കഥാപാത്രങ്ങളും[ മേള ,യവനിക ] 'കെ ജി ജോര്‍ജിന്‍റെ കാലം മായ്ക്കാത്ത സംഭാവനകളായിരുന്നു. എണ്‍പത്കളുടെ മലയാള സിനിമ ഉയര്‍ത്തിപിടിച്ച ചട്ടക്കൂടുകളെ ഭേദിച്ചു മലയാള സിനിമയെ പരിഷ്കാരങ്ങളിലേക്ക് പറിച്ചു നട്ടവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു കെ ജി ജോര്‍ജ് .നീലകുയിലിന്റെ സംവിധായന്‍ രാമൂകാര്യാട്ടിന്റെ സംവിധാന സഹായിയായി തുടക്കം .1975ല്‍ പിറന്ന സ്വപ്നാടനംആയിരുന്നു ആദ്യചിത്രം. കഥ യുടെയും തിരകഥയുടെയും സംവിധാനത്തിന്റെയും മികവില്‍ 9ഓളം പുരസ്ക്കാരങ്ങള്‍ഈ കലാകാരനെ തേടിയെത്തിയിട്ടുണ്ട് . മലയാള സിനിമയെ ആദ്യമായി ത്രസിപ്പിച്ച ഇന്‍വെസ്റ്റിക്കേഷന്‍ ത്രില്ലര്‍ 'യവനികയും' , മലയാള സിനിമയിലെ ആദ്യ രാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമ 'പഞ്ചവടിപാലവും ' കെ ജി ജോര്‍ജ്ജിന്‍റെ സംവിധാന പാടവം ജ്വലിച്ചുനിന്ന ചിത്രങ്ങളായിരുന്നു. ഉള്‍ക്കടല്‍ , ഇരകള്‍ ,മണ്ണ് ,തുടങ്ങി 19ഓളം ചിത്രങ്ങള്‍ കെജി ജോര്‍ജ് സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട് . 'ഭരത് ഗോപി'യെന്ന അനുഗ്രീതകഴിവിനെ അങ്ങേയറ്റം ഉപയോഗിച്ച സംവിധായകനായിരുന്നു കെ ജി ജോര്‍ജ് . മമ്മൂട്ടി യോടൊപ്പം വളരെ ആവേശപൂര്‍വവും പ്രതീക്ഷയോടെയും ചെയ്ത പിരിയഡ് മൂവി 'ഇലവന്ക്കോട് ദേശത്തിന്റെ പരാജയം രണ്ടുപതിറ്റാണ്ട് പിന്നിട്ട കെ ജി ജോര്‍ജിന്റെ കരിയറില്‍ കനത്തആഘാതമായിരുന്നു ഏല്‍പ്പിച്ചത് .

©metromatinee.com 

Follow us in Facebook  : https://www.facebook.com/live.metromatinee
Follow us in Twitter : https://twitter.com/metromatinee
Download FREE Android APP : http://goo.gl/Jt59yW
Download FREE iPhone/iPad APP :http://goo.gl/80c1sq


Comments

Popular posts from this blog

100 Super Hit Dialogues of Salim Kumar