IV Sasi - The Legend Behind the South Indian Super Stars
താര ''ദൈവം'' രജനികാന്തിനെ മലയാള സിനിമയില്‍ അവതരിപ്പിക്കുക ഒപ്പംകമല്‍ഹാസനെയും ' അലാവുദ്ധീനും അത്ഭുതവിളക്കും.'
ഇന്ത്യന്‍ സിനിമയിലെ ആദ്യ സൂപ്പര്സ്റ്റാര് ' രാജേഷ് ഖന്ന' യെ നായകനാക്കി ഹിന്ദിയില്‍ ' അനോക്ക രിശ്ത, 1986' ഒരു ചിത്രം സംവിധാനം ചെയ്യുക. മലയാള സിനിമയിലെ ഒരു സംവിധായകന്റെ ചിത്രം 'ഗുരു ' കമല്‍ ശ്രീദേവി,തമിഴ് നാട്ടില്‍ 365 ദിവസം തുടര്ച്ചയായി കളിച്ചു റെക്കോര്ഡ് ഭേദിക്കുക....'' ''ഐ വി ശശി'' ചിത്രങ്ങള്‍ എന്നും അങ്ങനെയായിരുന്നു , പ്രകമ്പങ്ങളുടെ ചിറകിലേറി വന്നു തിയേറ്ററുകളെ ഇളക്കിമറിച്ചിരുന്ന ഒരു കാലഘട്ടത്തിന്റെ ആവേശ കാഴ്ചകള്‍''. മലയാളത്തിലെ ഇതിഹാസ താരങ്ങളായ 'മമ്മൂട്ടിയെയും , മോഹന്ലാലിനെയും ഒന്നിപ്പിച്ചു ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഒരേ ഒരു സംവിധായകന്‍ ഐ വി ശശി യായിരുന്നു . 1981ല്‍ ''സുകുമാരന്‍'' നായകനായ ''അഹിംസ ''മുതല്‍ 1987ലെ 'അടിമകള്‍ ഉടമകള്‍ ' വരെ 13ചിത്രങ്ങള്‍ . മണ്മറഞ്ഞ ജയന്റെ 'അങ്ങാടി , മമ്മൂട്ടിയുടെ 'ആവനാഴി, മോഹന്ലാലിന്റെ 'ദേവാസുരം , മൂന്ന് സൂപ്പര്സ്റ്റാറുകളുടെയും സിനിമാ ജാതകം തന്നെ തിരുത്തി എഴുതിയ ഈ മൂന്ന് ചിത്രങ്ങളും ഐ വി ശശി യെന്ന മാന്ത്രികന്‍റെ മാജിക്കുകള്‍ ആയിരുന്നു .
©metromatinee.com
©metromatinee.com
Follow us in Facebook : https://www.facebook.com/live.metromatinee
Follow us in Twitter : https://twitter.com/ metromatinee
Download FREE Android APP : http://goo.gl/Jt59yW
Download FREE iPhone/iPad APP :http://goo.gl/80c1sq
Comments
Post a Comment