Sukumaran Actor Malayalam
'നിഷേധി' യായ ഒരു പുതിയ ഹീറോ യുടെ വരവറിയിച്ചു കൊണ്ടായിരുന്നു 'സുകുമാരന്‍ '
മലയാള സിനിമയിലേക്ക് കടന്നുവന്നത്. ആക്ഷന്‍ രംഗങ്ങളിലെ ഒറിജിനാലിറ്റിയും, ഡയലോഗ് ഡെലിവറിയിലെ ചൂടും ,ചൂരും, സുകുമാരനെ വളരെ വേഗം മലയാള സിനിമയുടെ ഒഴിച്ചുകൂടാന്‍ പറ്റാത്ത താരമാക്കിമാറ്റി.
1948-മാര്ച്ച്-18നു 'എടപ്പാളില്‍' ജനിച്ച സുകുമാരന്റെ യഥാര്ത്ഥ നാമം 'എടപ്പാൾ പൊന്നങ്കുഴിവീട്ടിൽ സുകുമാരൻ നായര്‍ ' എന്നായിരുന്നു .
അക്ഷര കുലപതി M.T.വാസുദേവന്‍നായര്‍ രചനയും,സംവിധാനവും ,നിര്മ്മാണവും ,നിര്വ്വഹിച്ച 1973ലെ 'നിര്മ്മാല്യം' ആയിരുന്നു ആദ്യം പുറത്തു വന്ന ചിത്രം .
1948-മാര്ച്ച്-18നു 'എടപ്പാളില്‍' ജനിച്ച സുകുമാരന്റെ യഥാര്ത്ഥ നാമം 'എടപ്പാൾ പൊന്നങ്കുഴിവീട്ടിൽ സുകുമാരൻ നായര്‍ ' എന്നായിരുന്നു .
അക്ഷര കുലപതി M.T.വാസുദേവന്‍നായര്‍ രചനയും,സംവിധാനവും ,നിര്മ്മാണവും ,നിര്വ്വഹിച്ച 1973ലെ 'നിര്മ്മാല്യം' ആയിരുന്നു ആദ്യം പുറത്തു വന്ന ചിത്രം .
Sukumaran Actor Malayalam |
പ്രേം നസീര്‍,ജയന്‍,സോമന്‍ ,മമ്മൂട്ടി , മോഹന്ലാല്,തുടങ്ങിയ പ്രതിഭാസങ്ങള്‍ മലയാള സിനിമയെ അടക്കിഭരിച്ചപ്പോയും 'സുകുമാരന്‍' വേറിട്ട 'ഇമേജു'മായ് വെട്ടി തിളങ്ങി തന്നെ യായിരുന്നു പ്രേക്ഷകരുടെ മനസ്സില്‍ നിലയുറപ്പിച്ചത്.
250ഓളം ചിത്രങ്ങളില്‍ അഭിനയിച്ച സുകുമാരന്‍ 1978ല്‍ M.T.വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത 'ബന്ധനം ' എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള 'സംസ്ഥാന അവാര്ഡും സ്വന്തമാക്കിയിട്ടുണ്ട്. 1985ല്‍ കെ .ജി .ജോര്ജ്ജിന്റെ സംവിധാനത്തില്‍ 'ഇരകള്‍' , 1986ല്‍ T.S.മോഹന്‍ സംവിധാനം ചെയ്തു 'മമ്മൂട്ടിയും ,മോഹന്ലാലും ,അഭിനയിച്ച 'പടയണി ' തുടങ്ങിയ ചിത്രങ്ങള്‍ സുകുമാരന്‍റെ നിര്‍മ്മാണത്തില്‍ പുറത്തുവന്നവയായിരുന്നു. മലയാളികളുടെ പ്രിയ സംവിധയകന്‍ 'സത്യന്‍ അന്തിക്കാട്' സുകുമാരനെ നായകനാക്കി കൊണ്ടായിരുന്നു ആദ്യ ചിത്രമായ 'കുറുക്കന്റെ കാല്ല്യാണം' അണിയിച്ചൊരുക്കിയത്. അങ്ങാടി യിലെ ' ഗോപി , അന്ഗീകാരത്തിലെ 'രവി ', ചാകര യിലെ 'ദേവരാജന്‍ ' ,സംഘര്ഷത്തിലെ 'ജഗദീഷ്, അഹിംസയിലെ 'ദേവന്‍' തുടങ്ങിയവ സുകുമാരന്റെ ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു. 1997-ജൂണ്‍ -16 നായിരുന്നു ഹൃദയാഘാത അസുഖത്തെ തുടര്ന്നായിരുന്നു 'സുകുമാരന്‍' അന്തരിച്ചത് .
©metromatinee.com
Follow us in Facebook : https://www.facebook.com/live.metromatinee
Follow us in Twitter : https://twitter.com/ metromatinee
Download FREE Android APP : http://goo.gl/Jt59yW
Download FREE iPhone/iPad APP :http://goo.gl/80c1sq
Comments
Post a Comment