Thursday, July 31, 2014

Vayalar Ramavarma , Devarajan Master , K J Yesudas - Legends of Malayalam Film Songs


മലയാള ഗാനാസ്വാദകരുടെ ഹൃദയത്തില്‍ മരണമില്ലാത്ത മധുരഗാനങ്ങളുടെ പൂമഴ പെയ്യിച്ച ത്രിമൂര്‍ത്തികളായിരുന്നു , വയലാര്‍, ജി . ദേവരാജന്‍ , യേശുദാസ് കൂട്ട് കെട്ട്. സംഗീതാസ്വാദകരുടെ മനസ്സ് നിറച്ചുകൊണ്ട് ഇന്നും തോരാതെ പെയ്യുന്നത് , മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടങ്ങളുടെ നെറുകയില്‍ തിളങ്ങിയ ഗാനരത്നങ്ങളായിരുന്നു. 1962ല്‍ പുറത്തുവന്ന ''ഭാര്യ '' എന്ന ചിത്രത്തിലെ മനോഹരഗാനങ്ങളോട് കൂടിയായിരുന്നു , ഈ കൂട്ട് കെട്ടിനെ മലയാളികള്‍ മനസ്സാ വരിച്ചത്‌ . പാട്ടുപെട്ടികളില്‍ നിന്ന് ,ഗ്രാമഫോണിലേക്ക് , ഗ്രാമഫോണില്‍ നിന്ന് ടേപ്പ് റിക്കാര്‍ഡറിലേക്ക് , കാല പരിണാമങ്ങള്‍കൊപ്പം ആ ഗാനവീചികളും ഒഴുകികൊണ്ടിരിക്കുന്നു .അച്ഛനും ബാപ്പയും , നദി , ത്രിവേണി , തോക്കുകള്‍ കഥപറയുന്നു , പഞ്ചവന്‍ കാട് , അഗ്നി പരീക്ഷ , കാവാലം ചുണ്ടന്‍ , ആരോമലുണ്ണി , നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി , തുടങ്ങിയ എണ്ണിയാല്‍ ഒടുങ്ങാത്ത ചിത്രങ്ങളിലൂടെ പരന്ന മലയാളനാടിന്റെ സുകന്ധം , ചലച്ചിത്ര ഗാനശാഖയില്‍ ക്ലാവ് പിടിക്കാത്ത തെളിമയുടെ പകലിരവുകള്‍ പോലെ ഇന്നും ഉദിച്ചുനില്‍ക്കുന്നു . 

© metromatinee.com

Follow us in Facebook : https://www.facebook.com/live.metromatinee
Follow us in Twitter : https://twitter.com/metromatinee
Download FREE Android APP : http://goo.gl/Jt59yW
Download FREE iPhone/iPad APP :http://goo.gl/80c1sq

Visit : www.metromatinee.com

Sunday, July 27, 2014

Manglish Movie Review

Manglish Movie Review

Manglish is Malayalam Movie Review , Manglish Directed By Salam Bappu. Produced by Muhammed Haneef under the banner of Red Rose creations. It Stars Mammootty in the lead role.Monday, July 14, 2014

100 Super Hit Dialogues of Salim Kumar

100 Super Hit Dialogues  of Salim Kumar
1. അങ്ങനെ പടക്ക കമ്പനി ഖുദാ ഗവാ !! !
2. അങ്ങ് ദുഫായില് ഷേക്കിന്റെ ഇടം കൈ ആയിരുന്നു ഞാന്‍… അവിടെയെല്ലാം ഇടത്തോട്ടാണല്ലൊ! അവര് വലതുകൈ ഉപയോഗിക്കുന്നത് …മറ്റുചില ആവശ്യങ്ങള്‍ക്കാണ് ഹുഹുഹു
3. അച്ഛനെ കാണണം….അച്ഛനെ കാണണം…..എന്ന് പറഞ്ഞു ഞാന്‍കരയുമ്പൊ പള്ളീലച്ചനെ കാണിച്ചുതരുമായിരുന്നു എന്റെ പൊന്നമ്മച്ചി
4. അച്ഛന്‍ ആണത്രേ അച്ഛന്‍ !!
5. അതാ, അങ്ങോട്ടു നോക്കൂ ……… അങ്ങോട്ടു നോക്കാന്‍ ബുദ്ധിമുട്ടുള്ളവര് ഇങ്ങോട്ടു നോക്കിയാലും മതി
6. അയാം ദി സോറി അളിയാ അയാം ദി സോറി
7. അല്ല ഞാനൊരു ഉദാഹരണത്തിന് ഒരു പര്യായം പറഞ്ഞെന്നേയുള്ളൂ
8. ആരും പേടിക്കണ്ട, ഓടിക്കോ..!!!!!
9. ആസ് ലോങ്ങ് ആസ് ദി റീസണ്‍ ഈസ് പോസ്സിബ്ലെ..
10. ആഹാ! എന്നാ കാതല്‍ ! ടൈറ്റാനിക് മാതിരിയെ ഇരുന്തത്
11. ഇതടിച്ചിട്ടു ചിരിക്കല്ലേ, ചിരി തൊടങ്ങിയാ പിന്നെ നിര്‍ത്താന്‍ പറ്റൂല. കിക്കിക്കികി
12. ഇതാ ലഡ്ഡു ലിലേഫി
13. ഇതു കണ്ണേട്ടന്‍, ഇതു ദാസേട്ടന്‍…അപ്പോള്‍ ഈ ജോസഫേട്ടന്‍ ഏതാ ?
14. ഇത് പുതിയ ലിപി ആയിപ്പോയി, പഴയതായിരുന്നെങ്കില്‍ ഞാന്‍ തകര്‍ത്തേനെ
15. ഇത്രയും ഫേമസ് ആയ എന്നെ നിനക്ക് മനസിലായില്ല അല്ലേടാ ജാഡ തെണ്ടി..
16. ഇനിയെങ്ങാനും ശരിക്കും ബിരിയാണി കൊടുക്കണുണ്ടെങ്കിലാ
17. ഇന്നാ പിടിച്ചോ തന്റെയൊരു ധവള പത്രം
18. ഇവനൊന്നും മനുഷ്യനെ കണ്ടിട്ടില്ല
19. ഈ ബ്ലടി ഇന്ത്യന്‍സ് ആന്‍ഡ് മലയാളീസ് പറഞ്ഞു നടക്കുന്നു എനിക്ക് ദുഫായില്‍ കൂലി പണിയാണെന്ന്
20. ഈ മനുഷ്യരൊക്കെ ജനിക്കുന്നതിനു മുന്‍പ് ആടിനെ തീറ്റിച്ചതാരാ?
21. ഈ ധര്‍മേന്ദ്രയുടെ ചില സമയത്തുള്ള കോമഡി കേട്ടാല്‍ , ചിരിച്ചു ചിരിച്ചു കക്ഷത്ത് നീര് വരും .ഹു ഹു ഹു…
22. ഈശ്വരാ ഇവിടെ ആരും ഇല്ലാലോ ഇതൊന്നു പറഞ്ഞു ചിരിക്കാന്‍…
23. ഉഷ്ണം ഉഷ്‌ണേന ശാന്തികൃഷ്ണ എന്നല്ലേ? ഇതു പുതിയ പഴംചൊല്ല് കഴിഞ്ഞ ആഴ്ച റിലീസ് ആയതാ
24. എനിക് വിശപ്പിന്റെ അസുഖം ഉണ്ടേ
25. എനിക്കെല്ലാമായി……….തിരുപ്പതിയായി
26. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍
27. എന്റെ അച്ഛന്‍ ഒരു വെടിക്കെട്ട് അപകടത്തിലാ മരിച്ചേ ,…. എന്താ ചെയ്ക അച്ഛന്റെ ഒരു കാര്യം
28. എന്റെ ആറ്റുകാല്‍ ഭാസ്‌കര….ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇല്ലാത്ത ദൈവത്തിനെ പോലും വിളിച്ചു പോകും
29. എന്റെ മാതൃഭൂമി വരെ നനഞ്ഞു പോയല്ലോടോ
30. എന്റെ സാറേ,എന്നെ തല്ലല്ലേ, ഞാന്‍ ഈന്തപ്പഴം കട്ട് തിന്നിട്ടില്ലലേ !
31. എല്ലാ വിരലും വച്ച് മുദ്ര ഇട്ടോ, പടക്കത്തിന്റെ പണി അല്ലെ?ഏതു വിരലാ ബാക്കി ഉണ്ടാകുക എന്ന് ആര്‍ക്ക് അറിയാം
32. ഐ ആം സോ ഫെയില്ഡ് ഓഫ് യു
33. ഐ ആം മൈക്കിള്‍ ഏലിയാസ് , ജാക്ക്‌സണ്‍ ഏലിയാസ് ,വിക്രം ഏലിയാസ്
34. ഒട്ടകത്തെ തൊട്ടു കളിക്കരുത്. ഒട്ടകം ഞങ്ങടെ ദേശീയ പക്ഷിയാണ്. കേട്ടിട്ടില്ലേ ഒട്ടകപക്ഷി
35. ഒന്നാം ക്ലാസ്സ് മുതല്‍ കഞ്ചാവ് വലിച്ചിരുന്നെങ്കില്‍ ചള പളാന്നു ഇപ്പൊ ഇംഗ്ലീഷ് പറയാമായിരുന്നു
36. ഹോ ഞാന്‍ വിചാരിച്ചു എന്റെ തലച്ചോറ് പുറത്തു വന്നതാണെന്ന്
37. ഓള്‍ ദ ബ്യൂട്ടിഫുള്‍ പീപ്പിള്‍
39. കടം വാങ്ങി തിരിച്ചു കൊടുക്കാത്തവര്‍ക്ക് നീയൊരു മാതൃകാ പുരുഷോത്തമനായിരിക്കണം
40. കന്നിമാസം വന്നോ എന്നറിയാന്‍ പട്ടിക്കു കലണ്ടര്‍ നോക്കേണ്ട ആവശ്യം ഇല്ല
41. കണ്ടാല്‍ ഒരു ലൂക്കില്ലന്നെ ഉള്ളൂ ഒടുക്കത്തെ ഫുതിയാ
42. കല്യാണം കലക്കാന്‍ പോകുമ്പോ കാഴ്ചയില്‍ മാന്യനെന്നു തെറ്റിദ്ധരിക്കുന്ന ഒരുത്തന്‍ വേണം
43. കള്ളവണ്ടി കേറാന്‍ പോലും കൈയില് കാശില്ലാത്തത് കൊണ്ട് ഞാന്‍ ഒരു ടാക്‌സി വിളിച്ചു അങ്ങോട്ട് വരാം
44. കഴുത്തു വരെ പെരുമ്പാമ്പ് വിഴുങ്ങിയവന്റെ തലയില്‍ ആന ചവിട്ടി എന്ന് പറഞ്ഞ പോലെ ആയി
45. കീപ് ഇറ്റ് അപ്പ് ! കീപായി ഇരിക്കാന്‍ താത്പര്യം ഉണ്ടല്ലേ?
46. കൃഷ്ണന്റൊപ്പം അവന്‍ വന്നു അവന്റൊപ്പം നീ വന്നു, നിന്റൊപ്പം ആരെങ്കിലും വന്നിട്ടുണ്ടോ? ഇനി ഞാന്‍ വരണോ
47. കേരള ഫയര്‍ഫോഴ്‌സിനും ഇവിടത്തെ നാട്ടുകാര്‍ക്കും മണവാളന്‍ & സണ്‍്‌സിന്റെ പേരിലും എന്റെ വ്യക്തിപരമായ പേരിലും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു.
48. കൊതുകിനുമില്ലേ ക്രിമികടി
49. ചത്ത കിളിക്ക് എന്തിനാ കൂട്
50. ഛെ…… ഞാനത് ചോദിയ്ക്കാന്‍ പാടില്ലായിരുന്നു
51. ഞങ്ങള്‍ പരമ്പരാഗതമായി ഗുണ്ടകളാ. എന്റെ അച്ഛന്‍ ഗുണ്ട ,അമ്മാവന്‍ ഗുണ്ട അപ്പൂപ്പന്‍ ഗുണ്ട, എന്തിനേറെ പറയുന്നു എന്റെ ഭാര്യ വരെ ആ നാട്ടില്ലേ അറിയപ്പെടുന്ന ഗുണ്ടി ആയിരുന്നെടാ, ഗുണ്ടി
52. ഞങ്ങള്‍ക്ക് അളിയനും അളിയനും കൂടി കുറച്ചു ടോക്ക്‌സ് നടത്താനുണ്ട്. കാശിനെ കുറിച്ചുള്ള ടോക്ക്‌സ്…കാഷ്യുല്‍ ടോക്ക്‌സ്
53. ഞാന്‍ അഡ്വക്കേറ്റ് മുകുന്ദന്നുണ്ണി.. ദാ കോട്ട്
54. ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ ബാറിലെ വെള്ളം ന്ന്?
55. ഞാന്‍ ഇന്ന് ഇവന്റെ കയ്യില് നിന്നും വാങ്ങും
56. ഞാന്‍ എന്നീ പണി തുടങ്ങി അന്ന് മുതല്‍ ഒരു ആത്മാവിനേം ജെട്ടി ഇട്ടു പോകാന്‍ അനുവദിച്ചിട്ടില്ല, ഇനി അനുവദിക്കുകയും ഇല്ല
57. ഞാന്‍ നിങ്ങള്‍ക്ക് പണം തന്നു എന്ന് എനിക്കൊരു ഉറപ്പ് വേണ്ടേ, ഞാന്‍ ആരാ മൊതല്
58. ഡാ !! ആ കാളേടെ നോട്ടം അത്ര ശരിയല്ല, നിനക്ക് പ്രശ്‌നം ഒന്നും ഇല്ലല്ലോ , ഞാന്‍ അല്ലെ പുറകില്‍ നില്കുന്നത്
59. ഡോണ്ടു ഡോണ്ടു
60. ദി ഹോം അപ്പ്‌ലൈന്‍സിസ് ഓഫ് ദി ടു ഫാമിലീസ് യു ആര്‍ ദി ലിങ്ക് നോ? നോ..നോ..യു ആര്‍ ദി ലിങ്ക് ഓഫ് ദി ലിങ്ക് ദി ടു ഫാമിലീസ് അറ്റാച്ച്ട് ടു ദി ബാത്രൂം യുവര്‍ ഫാമിലീസ് ഫുഡ് ആന്‍ഡ് അക്കൊമോടെഷന്‍
61. ദിവിടെ, പിന്നെ ദിവിടെ, പിന്നെ ദിതിന്റി ദിപ്പുറത്ത്
62. ദെ! നമ്മട രമണന്‍ വെള്ളമടിച്ച് മരണനായി ഇരിക്കുന്നു!
63. ധാരാളം മുദ്ര പത്രങ്ങള്‍ വേണ്ടി വരും, നമക്ക് ഡോകുമെന്ററി തയ്യാര്‍ ആക്കണ്ടേ?
64. ധിധക്ക എന്ത്!
65. നന്ദി മാത്രമേ ഉള്ളു അല്ലെ?
66. നമ്മള്‍ നാലു പേരല്ലാതെ മൂന്നാമതൊരാള്‍ ഇതു അറിയരുത്
67. നമ്മള് കാണാന്‍ പോകുന്നത് ദേവൂട്ടിയെയല്ലേ? അല്ലാതെ മമ്മൂട്ടിയെയല്ലല്ലോ ?
68. നാട്ടില്‍ ഒരു ഇമേജ് ഉണ്ടാക്കിയെടുക്കാനാണ് മണവാളന്‍ ആന്‍ഡ് സന്‍സ് എന്ന ഈ ബോര്‍ഡും ഈ ഞാനും പിന്നെ ഈ പൈപ്പും
69. നിങ്ങള്‍ക്ക് ആവശ്യമുള്ളത് പണമാണ്, എന്റെ കയ്യില്‍ ആവശ്യത്തില്‍ കൂടുതല്‍ ഉള്ളതും പണമാണ്.
70. നിന്റെ വിഷമം പറയെടാ, ഞങ്ങളൊന്നു സന്തോഷിക്കട്ടെ
71. നീ സഹകരിക്കുകയാണെങ്കില്‍ ഈ കലവറ നമുക്കൊരു മണിയറ ആക്കാം
72. നീ മുട്ടേന്നു വിരിയാത്ത പ്രായമല്ലേ, നിനക്കു ബുള്‍്‌സൈയായും ഓംലറ്റായുമൊക്കെ തോന്നും.
73. പച്ചകറി മേടിക്കുന്നത് കുറ്റകരം ആണെന്ന് എനിക്ക് അറിയില്ലായിരുന്നു സര്‍
74. പടക്കങ്ങള്‍ എന്റെ വീക്‌നെസ്സാണ്
75. പണി എപ്പോഴെ തീര്‍ന്നു. ഇന്നലെ പന്ത്രണ്ടു മണിക്ക് ഹാര്‍ട്ട് അറ്റാക്ക് ആയിരുന്നു
76. പണി തീര്‍ന്നാ ഞാന്‍ ഇവിടെ നിക്കുമോ?, മൂക്കില്‍ പഞ്ഞി വെച്ചു എവിടെയെങ്കിലും പോയി റസ്റ്റ് എടുക്കൂല്ലേ?
77. പതിനെട്ടു തികയാത്ത പാലക്കാരന്‍ പയ്യന്‍
78. പുവര്‍ ബോയ്, ഇംഗ്ലീഷ്‌പോലും അറിഞ്ഞുകൂടാ എന്നിട്ട് എന്നോട് സ്പീച്ചാന്‍ വന്നിരിക്കുന്നു.
79. പെങ്ങളെ കെട്ടിയ സ്ത്രീധനത്തുക തരുമോ അളിയാ
80. ബസ് സ്‌റ്റോപ്പില്‍ നിന്നാ ബസ് കിട്ടും, ഫുള്‍ സ്‌റ്റോപ്പില്‍ നിന്നാ ഫുള്ള് കിട്ടുമോ, പോട്ടെ ഒരു പൈന്റ് എങ്കിലും കിട്ടുമോ?
81. മധ്യതിരുവിതാംകൂര്‍ ഭരിച്ചിരുന്ന രാജാവ്, പേര് ശശി
82. മഹാലക്ഷ്മി ഓട്ടോ പിടിച്ചു വരുമ്പോ വാഹനബന്ദ് പ്രഖ്യാപിക്കല്ലെടാ
83. മാധവനും പിള്ളയും തമ്മിലുള്ള വ്യക്തി വിദ്വേഷത്തിന്റെയും പകയുടെയും കഥാ, ചേക്കിലെ മൈല് കുറ്റികള്‍ക്ക് പോലും സുപരിചിതമാണ്
84. മായിന്‍കുട്ടി.വി എന്ന പേര് മാറ്റി അവനെ ആദ്യം മ്യായാവി എന്ന് വിളിച്ചത് ആരാ?
85. മാര്‍ക്കറ്റില്‍ മീന്‍ വാങ്ങാന്‍ പോയ കാമുകി വണ്ടി ഇടിച്ചു മരിച്ചു….. എന്നിട്ട് എന്ത് ചെയ്തു? അടുക്കളയില് ഇരുന്ന ഒരു ഉണക്കമീന്‍ വെച്ച് അഡ്ജസ്റ്റ് ചെയ്തു.
86. മിസ്റ്റര്‍ മാധവന്‍ നായര്‍, നിങ്ങളെ ഞാന്‍ വിടില്ല! ദൈവമേ ഇത് രണ്ടു കക്ഷികള്‍ക്കും ചേര്‍ത്ത് ഒറ്റ വിധിയാണെന്നാണ് തോന്നണത്.
87. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം വാഹനത്തിന്റെ ഇടതു ഭാഗത്തിരുന്ന് പത്രം വായിക്കുന്നത് ശരിയല്ല…!!
88. മോഹിനിയാട്ടി മോഹിനിയാട്ടി …ഞങ്ങളുടെ രമണനെ കണ്ടോ
89. യെന്ത ഒരു ശബ്ദം കേട്ടത്??? തേങ്ങ ഉടച്ചപ്പോള്‍ ഒരു പീസ് വെള്ളത്തില്‍ പോയതാണ്.
90. ലവന്‍ പാടുന്നു! നീ പാട് പെടും!
91. വയറിന്റെ വലത് ഭാഗത്ത് കറുത്ത മറുകുള്ള സ്ത്രീ ആണോ ഈ കുട്ടിയുടെ മമ്മി
92. വാട്ട് ഡു യു മീന്‍? ഓ അങ്ങനൊന്നും ഇല്ല! നെയ്മീന്‍, ചാളമീന്‍, ഐലമീന്‍ …സിലോപി മീന്‍.
93. വേര്‍ ഈസ് മുകുന്ദന്‍? എന്ത് കുന്ദന്‍?
94. ശിവ ലിങ്ക ഭഗവാനെ, എന്റെ ഉണ്ണികളേ കാത്തോളണേ
95. സവാള ഗിരിഗിരിഗിരി
96. സാമൂതിരി, നമ്പൂതിരി എന്നൊക്കെ കേട്ടിട്ടുണ്ട്. ഈ മിണ്ടാതിരി ഏതാ ജാതി?? ഓ ജാതി ചോതിക്കാന്‍ പാടില്ലല്ലേ?
97. സാറിന്റെ പേര് പപ്പന്‍ ! എന്നാണോ എന്റെ പേരും പപ്പന്‍ ! എന്നാണ്.. നൈസ് ടു മീറ്റ് യു..!!
98. സുരേഷ് !!
99. സ്പര്‍ശനെ പാപം, ദര്‍ശനെ പുണ്യം
100. ഹു…കൊച്ചി എത്തീ.!!!!


Follow us in Facebook : https://www.facebook.com/live.metromatinee
Follow us in Twitter : https://twitter.com/metromatinee
Download FREE Android APP : http://goo.gl/Jt59yW
Download FREE iPhone/iPad APP :http://goo.gl/80c1sq

Visit : www.metromatinee.com


Sunday, July 6, 2014

Prem Nazir Evergreen Malayalam Super Star

നാലോളം പതിറ്റാണ്ട് മലയാള സിനിമയുടെ മേല്‍വിലാസമായിരുന്നു, 'പ്രേംനസീര്‍' എന്ന ആള്‍ ടൈം സൂപ്പര്‍സ്റ്റാര്‍.

1951ലെ ത്യാഗസീമയാണ് അബ്ദുള്‍ഖാദര്‍ എന്ന ചിറയിന്‍കീഴ്‌ക്കാരന്‍ ആദ്യം അഭിനയിച്ച ചിത്രം. 1952ല്‍ പുറത്തുവന്ന 'മരുമകള്‍' ആയിരുന്നു ആദ്യം റിലീസ് ചെയ്ത ചിത്രം. അബ്ദുള്‍ഖാദര്‍ എന്ന പേരിനെ 'പ്രേം നസീര്‍' എന്നാക്കി മാറ്റിയത് 'തിക്കുറിശ്ശി' സുകുമാരന്‍ നായര്‍ ആയിരുന്നു. ഒരു കാലഘട്ടത്തിന്റെ മലയാളികളുടെ മനസ്സിലെ പുരുഷസങ്കല്‍പ്പങ്ങളുടെ സാക്ഷാത്കാരമായിരുന്നു പ്രേംനസീറിന്റെ കഥാപാത്രങ്ങള്‍. ഗാനഗന്ധര്‍വന്‍ 'യേശുദാസും, പ്രേം നസീറും, ഒന്നിച്ചപ്പോയെല്ലാം മലയാള 'സംഗീത' ചരിത്രത്തിലെ അനശ്വരഗാനങ്ങളായിരുന്നു പിറവിയെടുത്തത് . ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായകനായ ലോകറെക്കോര്‍ഡ് .ഒരു നായികയോടൊപ്പം [ഷീല] 130ചിത്രങ്ങളില്‍ നായകനായ റെക്കോര്‍ഡ് . ഒരുവര്‍ഷം തുടര്‍ച്ചയായി 39 ചിത്രങ്ങളില്‍ നായകനായി അഭിനയിച്ച റെക്കോര്‍ഡ് . ഒരു സംവിധായകന്‍റെ[ശശികുമാര്‍] 85ചിത്രങ്ങളില്‍ നായകനായ റെക്കോര്‍ഡ്. 1966ലെ 'കുഞ്ഞാലിമരക്കാര്‍' മുതല്‍ 1983ലെ 'ജസ്റ്റിസ് രാജ'വരെ 34ഓളം ഡബിള്‍ റോളുകള്‍. 1971ലെ 'എറണാകുളംജംഗ് ഷന്‍', 1972ല്‍ പുഷ്പാഞ്ജലി, 1984ല്‍'അമ്മേനാരായണ' തുടങ്ങി 3ത്രിബിള്‍ റോളുകള്‍.37 ത്മിഴ് ചിത്രങ്ങള്‍, 7തെലുങ്ക് ചിത്രങ്ങള്‍ ,2കന്നഡ ചിത്രം, തുടങ്ങി ഒട്ടനവധി തകര്‍ക്കപ്പെടാന്‍ കഴിയാത്ത റെക്കോര്‍ഡ്‌കള്‍ ബാക്കി വെച്ചായിരുന്നു, മലയാള സിനിമയുടെ നിത്യ വസന്തവും, നിത്യ ഹരിത നായകനുമായ " പ്രേംനസീര്‍ " മണ്മറഞത്

© metromatinee.com

Follow us in Facebook : https://www.facebook.com/live.metromatinee
Follow us in Twitter : https://twitter.com/metromatinee
Download FREE Android APP : http://goo.gl/Jt59yW
Download FREE iPhone/iPad APP :http://goo.gl/80c1sq

Visit : www.metromatinee.com

Click For Download Movies