Silk Smitha - Indian erotic actress

Silk Smitha Story 
പതിനഞ്ചു വര്‍ഷക്കാലം ഇന്ത്യന്‍ സിനിമാ പ്രേക്ഷകരെ 'കഥ' പറയുന്ന കണ്ണുകളാല്‍ വശീകരിച്ചു വശത്താക്കി കൊണ്ടായിരുന്നു ആന്ധ്രക്കാരി വിജയലക്ഷ്മി എന്ന ''സില്‍ക്കുസ്മിത'' ഇന്ത്യന്‍ സിനിമാലോകത്തെ കയ്യിലിട്ട് അമ്മാനമാടിയത് . നിമിഷങ്ങള്‍ക്ക് വില പറഞ്ഞു പ്രതിഫലം വാങ്ങിയ ആദ്യ നടിയായിരുന്നു സില്‍ക്ക് . താര രാക്കാന്മ്മാരായ രജനിയും കമലുംചിരഞ്ജീവിയുമെല്ലാം സില്‍ക്കിനെ കാത്ത് മണിക്കൂറുകളോളം സെറ്റില്‍ ഇരുന്നിട്ടുണ്ട് . മലയാളത്തിലും തമിഴിലും തെലുങ്ക്കിലും ഹിന്ദിയിലും കന്നടയിലുമെല്ലാം ഒട്ടുമിക്ക സൂപ്പര്‍സ്റ്റാറുകളെ കൂടെയും സില്‍ക്ക് അഭിനയിച്ചിട്ടുണ്ട് . ആന്ധ്രയിലെ ഒരു കുഗ്രാമത്തില്‍ വളരെ പാവപെട്ട കുടുമ്പത്തില്‍ ജനിച്ച വിജയലക്ഷ്മി എന്ന 'സില്‍ക്ക് സ്മിത' ഇന്ത്യന്‍ സിനിമയെ കീഴടക്കി നിമിഷങ്ങള്‍ക്ക് വില പറഞ്ഞ കഥ പല ഭാഷകളില്‍ പല രൂപങ്ങളില്‍ സിനിമകളായി പിറവിയെടുത്തു വിജയം വരിച്ചിട്ടുണ്ട്.
ആന്റ്റണിഈസ്റ്റ്മാന്‍ എന്ന മലയാളി ഫോട്ടോ ഗ്രാഫ്രറുടെ ആദ്യ ചിത്ര മായ ' ഇണയെ തേടി ' യിലൂടെ യായിരുന്നു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയിരുന്ന ' സ്മിത' ചരിത്രത്തിലേക്ക് നടന്നുവന്നത്‌. തമിഴിലെ ആദ്യ ചിത്രമായ 'വണ്ടി ചക്രത്തിലെ സില്‍ക്ക് എന്ന ബാര്‍ നര്‍ത്തകിയുടെ റോള്‍ ആയിരുന്നു പേരിനൊപ്പം ' സില്‍ക്ക് ' ചേര്‍ത്ത് ലോകം വിളിച്ചു തുടങ്ങിയത് . ഗോസ്സിപ്പുകളും പ്രണയവും പരാജയവും ഒക്കെ തന്നെയായിരുന്നു 200 ഓളം ചിത്രങ്ങളില്‍ വേഷമിട്ടു ഉയര്‍ച്ചയുടെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ സ്വന്തം വീട്ടില്‍ വെച്ച് ആതമഹത്യചെയ്തു മരണം ഏറ്റുവാങ്ങാനുള്ള കാരണവും .
©metromatinee.com 

Follow us in Facebook  : https://www.facebook.com/live.metromatinee
Follow us in Twitter : https://twitter.com/metromatinee
Download FREE Android APP : http://goo.gl/Jt59yW
Download FREE iPhone/iPad APP :http://goo.gl/80c1sq

..

Comments

Popular posts from this blog

100 Super Hit Dialogues of Salim Kumar

Baby Shalini the Mammaatty Kuttiyamma of 1983