Rahman Romantic Hero of 1980s Malayalam Cinema

എണ്‍പതുകളുടെ മദ്ധ്യത്തില്‍ , മലയാള സിനിമയുടെ വിജയ സൂത്ര വാക്യങ്ങളുടെ പരിപൂര്‍ണത ' റഹ്മാന്‍' എന്ന നര്‍ത്തകനായ നടനായിരുന്നു എന്ന് നമുക്ക് അര്‍ത്ഥ ശങ്കയില്ലാതെ തന്നെ പറയാം. 

മലയാളിയുടെ മനസ്സില്‍ ഇന്നും മാഞ്ഞു പോവാതെ നിലനില്‍ക്കുന്ന ഒട്ടനവധി ചിത്രങ്ങളുടെ വിജയം ഈ നടനും കൂടി അവകാശപെടാവുന്നതാണ് . മണ്മറഞ്ഞ അതുല്യ പ്രതിഭ 'പദ്മരാജന്‍റെ 'കൂടെവിടെ' എന്ന സിനിമയിലൂടെ അരങ്ങേറിയ കൗമാരക്കാരനായ റഹ്മാനെ , അക്കാലത്തെ പ്രേകഷകരും , മാധ്യമങ്ങളും ചോക്ലേറ്റു നായകനെന്നും, റോമിയോ വെന്നും , രോമാഞ്ചമെന്നും, പറഞ്ഞും പാടിയും വാഴ്ത്തിയും മുഖ്യധാരാ സിനിമയുടെ അഭിവാജ്യ സാന്നിധ്യമാക്കി മാറ്റി. ''മമ്മൂട്ടിയും മോഹന്‍ലാലും പോലും മുഖത്തു ച്ഛായവും തേച്ചു മണിക്കൂറുകളോളം റഹ്മാനെ കാത്തിരുന്ന ചരിത്രം മലയാള സിനിമക്കുണ്ട് . കാരണം, ഒരേസമയം അഞ്ചും ആറും ചിത്രങ്ങള്‍ റഹ്മാനെ കാത്തിരിക്കുന്നുണ്ടാവും. റഹ്മാന്‍ എന്ന സുന്ദരമായ ചോക്ലേറ്റ് ' ഡാന്‍സറെ' കാണുവാന്‍ നൂറോളം വരുന്ന കോളേജ് കുമാരികള്‍ ഭക്ഷണം പോലും കഴിക്കാതെ ഒരു സിനിമയുടെ സെറ്റില്‍ പകലന്തിയോളം ഇരുന്നതായി മണ്മറഞ്ഞ സംവിധായകന്‍ "ജേസി" ഒരു അഭിമുഖത്തില്‍ ചൂണ്ടി കാണിക്കുന്നുണ്ട് . ' രഹ്മാന്റെ സുന്ദര മുഖം സ്ക്രീനില്‍ നിറഞ്ഞില്ലെന്ക്കില്‍ ചിത്രങ്ങള്‍ വിജയിക്കില്ല,'' എന്ന് വരെ അന്നത്തെ നിര്‍മാതാക്കള്‍ ഭയപെട്ടിരുന്നു . രേവതിയും രോഹിണിയും സിത്താരയും തുടങ്ങി അന്നത്തെ ഒട്ടനവധി യുവ നായികമാരുടെ പേരിനോട് ചേര്‍ത്തു ഗോസിപ്പുകളില്‍ നിറഞ്ഞു കവിഞ്ഞു തിളങ്ങി നിന്ന താരമായിരുന്നു റഹ്മാന്‍ .

©metromatinee.com 


Follow us in Facebook  : https://www.facebook.com/live.metromatinee
Follow us in Twitter : https://twitter.com/metromatinee
Download FREE Android APP : http://goo.gl/Jt59yW
Download FREE iPhone/iPad APP :http://goo.gl/80c1sq


..

Comments

Popular posts from this blog

100 Super Hit Dialogues of Salim Kumar

Baby Shalini the Mammaatty Kuttiyamma of 1983