Chanakyan Scripted for Mammotty - TK Rajeev Kumar
ടി കെ രാജീവ് കുമാർ എന്ന സംവിധായകന് നവോദയ അപ്പച്ചന് നിർമിച്ച ' മൈഡിയര് കുട്ടിച്ചാത്തന് ' എന്ന മലയാളത്തിലെ ആദ്യ 'ത്രീഡി ' ചിത്ര ത്തിന്റെ സംവിധാനസഹായിയായാണ് മലയാളസിനിമയിലേക്ക് കടന്നു വരുന്നത് . കന്നി ചിത്രം ചെയ്യാനുള്ള അവസരം ആദ്യമായി തേടി വന്നപ്പോള് രാജീവ് കുമാറിന്റെ മനസ്സില് 'മമ്മൂട്ടിയെ യായിരുന്നു നായകനായി കണ്ടത് . മമ്മൂട്ടിക്ക് പറ്റിയ ഒരു കഥയും തയ്യാറാക്കി . മലയാള സിനിമയില് അതുവരെ ആരും അവതരിപ്പിച്ചിട്ടില്ലാത്ത രീതിയില് ഒരു പ്രണയ പ്രതികാരകഥ . തിരകഥയും സംഭാഷണവും എഴുതാന് 'സാബ് ജോണ് എന്ന പുതുമുഖത്തെ ഏല്പ്പിച്ചു . കാര്യങ്ങള് എല്ലാം പുരോഗമിച്ചു വരുമ്പോയായിരുന്നു 'മമ്മൂട്ടി' സ്നേഹപൂര്വ്വം ആ ചിത്രത്തില് നിന്നും പിൻവാങ്ങിയത്
കാരണം മമ്മൂട്ടിയുടെ 1989ലെ തിരക്കുതന്നെയായിരുന്നു . വടക്കന്വീരഗാഥ ,ജാഗ്രത , മഹായാനം , അർത്ഥം , നായർസാബ്, അഥര്വ്വം,കാര്ണിവല് ,ചരിത്രം ,ഉത്തരം, അടിക്കുറിപ്പ് , തുടങ്ങിയ പത്തോളം ചിത്രങ്ങളുടെ കരാര് തന്നെയായിരുന്നു ' ചാണക്യനില് ' നിന്നും മമ്മൂട്ടിക്ക് പിന്വാങ്ങേണ്ടിവന്നത് .
പക്ഷെ ! രാജീവ് കുമാര് പറഞ്ഞു മമ്മൂട്ടി ഇല്ലെങ്കിൽ ' കമലഹാസന് !!
.
ഒടുവില് ചാണക്യനിലെ 'ജോണ്സണ് എന്ന കഥാപാത്രത്തെ കമലഹാസന് പൂര്ണ്ണ മനസ്സോടെ സ്വീകരിച്ചു . ജയറാം 'ജയറാം' എന്ന മിമിക്രി ക്കാരനായും ,തിലകന് മാധവമേനോന് എന്ന രാഷ്ട്രീയക്കാരനായും , ഊർമിള മടോന്കാർ നായികയായും അഭിനയിച്ച ആ ചിത്രം 1989ലെ സൂപ്പര്ഹിറ്റ് ചിത്രമായി മാറുകയായിരുന്നു .
©metromatinee.com
Follow us in Facebook : https://www.facebook.com/live.metromatinee
Follow us in Twitter : https://twitter.com/ metromatinee
Download FREE Android APP : http://goo.gl/Jt59yW
Download FREE iPhone/iPad APP :http://goo.gl/80c1sq
Comments
Post a Comment