Anjali Menon Film Director , Script Writer from Kozhikode
പഴയമയുടെ വീട്ടു നൊമ്പരങ്ങളെ 'മഞ്ചാടിക്കുരു വിനുള്ളിലേക്ക് ആവാഹിച്ചു കഥയും , തിരകഥയും, സംവിധാനവും , നിര്‍മ്മാണവും , സ്വയം നിര്‍വ്വഹിച്ചു മലയാള സിനിമയുടെ മറന്നുപോയ ഒരു കാലഘട്ടത്തിന്‍റെ ഓര്‍മകളെ പുനരവതരിപ്പിച്ചു കൊണ്ടായിരുന്നു ' കോഴിക്കോട് ' സ്വദേശി ' അഞ്ജലിമേനോന്‍' സിനിമാലോകത്തേക്ക് കടന്നുവരുന്നത് . ആദ്യ ചിത്രത്തിലൂടെ തന്നെ 2009ല്‍ ന്യൂയോര്‍ക്കില്‍ വെച്ചു നടന്ന സൌത്ത് ഏഷ്യന്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ 5സുപ്രധാന അവാര്‍ഡുകള്‍ നേടി കൊണ്ടായിരുന്നു ' മഞ്ചാടിക്കുരു 'പ്രതിഭയുടെകരുത്തുതെളിയിച്ചത് . ദുബായിലും കോഴിക്കോടുമായി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു 97ല്‍ ദൂരദര്‍ശനില്‍ ടെലിഫിലിം , ഡോക്യുമെന്‍ററി തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തിപരിചയവുമായി 2000ത്തില്‍ 'ലണ്ടന്‍ ' സ്കൂള്‍ഓഫ് ഡ്രാമയില്‍ ചേര്‍ന്നു. സംവിധാനം ,എഡിറ്റിങ്ങ് , നിര്‍മ്മാണം തുടങ്ങിയ കോഴ്സില്‍ ബിരുദമെടുത്തു 2006ല്‍ മുംബയില്‍ വന്നു പ്രൊഡക്ഷന്‍കമ്പനി തുടങ്ങി .
2008ല്‍ ചിത്രീകരണം പൂര്‍ത്തിയായ ആദ്യചിത്രം ' മഞ്ചാടിക്കുരു 'റിലീസ് ചെയ്തത് 2012ലായിരുന്നു . 2009ല്‍ മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി 10സംവിധായകര്‍ ഒരുമിച്ച ' കേരളാകഫെ' എന്ന 'രഞ്ജിത്തിന്റെ' പരീക്ഷണ ചിത്രത്തിലെ '' ഹാപ്പി ജേര്‍ണി'' എന്ന ഹ്രസ്വചിത്രമായിരുന്നു 'അഞ്ജലിയെ' പ്രേക്ഷകരുടെഇഷ്ട്ട സംവിധായികയാക്കിമാറ്റിയത്
2012ല്‍ അന്‍വര്‍ റഷീദ് എന്ന ഹിറ്റ്മേക്കര്‍ ക്കൊപ്പം ചേര്‍ന്ന ' ഉസ്താദ് ഹോട്ടല്‍' എന്ന ചിത്രം അഞ്ജലിയുടെ പ്രശസ്തി വാനോളമുയര്‍ത്തി . ആ വര്‍ഷത്തെ ഏറ്റവും നല്ല തിരക്കഥക്കുള്ള ദേശീയ പുരസ്ക്കാരം സ്വന്തമാക്കി. അവസാനം പുറത്തുവന്ന ''ബാന്‍ഗ്ലൂര്‍ ഡെയ്സ്'' എന്നചിത്രം യുവതലമുറ ആര്‍പ്പുവിളികളോടെയാണ് കൊണ്ടാടുന്നത് 'ഹൃദയത്തില്‍ നിന്നും ഇറങ്ങി വരുന്ന അഞ്ജലിയുടെ സ്നേഹത്തിന്റെഭാഷ' മലയാളസിനിമയുടെ യുവതലമുറയുടെ സിനിമാ ആസ്വാദനശീലത്തെ പുതുക്കി പണിയുന്നകാഴ്ച്ചതന്നെയായിരിക് കും വരാനുള്ള നാളുകള്‍ .
©metromatinee.com
Follow us in Facebook : https://www.facebook.com/live.metromatinee
Follow us in Twitter : https://twitter.com/ metromatinee
Download FREE Android APP : http://goo.gl/Jt59yW
Download FREE iPhone/iPad APP :http://goo.gl/80c1sq
Visit : www.metromatinee.com
..
©metromatinee.com
Follow us in Facebook : https://www.facebook.com/live.metromatinee
Follow us in Twitter : https://twitter.com/
Download FREE Android APP : http://goo.gl/Jt59yW
Download FREE iPhone/iPad APP :http://goo.gl/80c1sq
Visit : www.metromatinee.com
..
Comments
Post a Comment