IFFK 2012 : Malayalam Films Should use the Live Sound recording technology
മലയാള സിനിമയില്‍ ലൈവ് സൗണ്ട് റെക്കോര്‍ഡിങ് ഉപയോഗപ്പെടുത്തണം : ഡോ. ബിജു

തത്സമയ ശബ്ദലേഖന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത് ചിത്രത്തിന്റെ തനിമ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് സംവിധായകന്‍ ഡോ. ബിജു അഭിപ്രായപ്പെട്ടു. മലയാളസിനിമകളില്‍ ലൈവ് സൗണ്ട് റെക്കോര്‍ഡിങ് പ്രയോജനപ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്നും ചുരുങ്ങിയ കാലം കൊണ്ടു നിര്‍മ്മിക്കുന്നതുകൊണ്ടാകാം ഇത്തരം സാങ്കേതികവിദ്യ എത്താന്‍ തടസ്സമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുതുതലമുറ ചിത്രങ്ങള്‍ക്കു 'ന്യൂ ജനറേഷന്‍' എന്നതിനേക്കാള്‍ 'ന്യൂ ജനറേറ്റിങ് ' എന്ന പേരാണ് കൂടുതല്‍ യോജിക്കുന്നതെന്നും ഡോ. ബിജു അഭിപ്രായപ്പെട്ടു.
കൈരളിയില്‍ നടന്ന മീറ്റ് ദ് ഡയറക്ടേഴ്‌സ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സംവിധായകരായ അഥേയപാര്‍ത്ഥരാജന്‍, ജോസ് തോമസ് നടന്‍ ടോം ആള്‍ട്ടര്‍ എന്നിവര്‍ പങ്കെടുത്തു.
Comments
Post a Comment